< Back
Kerala
സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന
Kerala

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന

Web Desk
|
21 March 2022 11:26 AM IST

പവന് 80 രൂപയാണ് കൂടിയത്

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. പവന് 80 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,920 രൂപ. ഗ്രാമിന് പത്തു രൂപ കൂടി 4,740 ആയി.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് സ്വർണ വില ചാഞ്ചാട്ടത്തിലാണ്. ഈ മാസം 9ന് നാൽപ്പതിനായിരം കടന്ന വില പിന്നീടുള്ള ദിവസങ്ങളിൽ കുറയുകയായിരുന്നു.

യുക്രൈൻ യുദ്ധത്തെ തുടർന്ന് രാജ്യാന്തല വിപണിയിലെ അനിശ്ചിതത്വമാണ് സ്വർണ വിലയിൽ പ്രതിഫലിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു.

Similar Posts