< Back
Kerala
Kerala
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 1.75 കോടി രൂപയുടെ സ്വർണ വേട്ട
|15 Oct 2022 7:14 AM IST
3.700 കിലോ സ്വർണമാണ് പിടികൂടിയത്
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഗൾഫിൽ നിന്നുമെത്തിയ മൂന്ന് യാത്രക്കാരിൽ നിന്നായി 1.75 കോടി രൂപയുടെ സ്വർണം പിടികൂടി. എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നുമെത്തിയ കൊടുവള്ളി സ്വദേശി മുഹമ്മദ് മിക്ദാദ്, എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ദുബൈയിൽ നിന്നുമെത്തിയ മലപ്പുറം നിലമ്പൂർ സ്വദേശി ജലാലുദീൻ, ഇത്തിഹാദ് വിമാനത്തിൽ അബൂദബിയിൽ നിന്നും വന്ന തൃശൂർ സ്വദേശി അനസ് എന്നിവരിൽ നിന്നുമാണ് 3.700 കിലോ സ്വർണം പിടികൂടിയത്. വസ്ത്രത്തിൽ തേച്ചുപിടിപ്പിച്ചും മലദ്വാരത്തിലൊളിപ്പിച്ചുമാണ് ഇവർ സ്വർണം കടത്താൻ ശ്രമിച്ചത്.