< Back
Kerala

Kerala
‘ബാഗേജിനുള്ളിലെ സ്പീക്കറിനെ സംശയിച്ചു’; പിടികൂടിയത് ഒന്നേകാൽ കോടി രൂപയുടെ സ്വർണം
|16 Feb 2024 3:08 PM IST
കൊച്ചി രാജ്യാന്തരവിമാനത്താവളത്തിലാണ് വൻ സ്വർണ വേട്ട നടന്നത്
കൊച്ചി: സ്പീക്കറിനുള്ളിലും മറ്റുമായി ഒളിപ്പിച്ചു കൊണ്ടു വന്ന ഒന്നേകാൽ കോടിയിലേറെ രൂപ വിലവരുന്ന സ്വർണം കൊച്ചി രാജ്യാന്തരവിമാനത്താവളത്തിൽ കസ്റ്റംസ് പിടി കൂടി.
ഷാർജയിൽ നിന്നും വന്ന പാലക്കാട് സ്വദേശി റഫീഖിൽ നിന്നാണ് സ്വർണം പിടി കൂടിയത്. ഇയാളുടെ ബാഗേജ് സ്ക്രീൻ ചെയ്തപ്പോഴാണ് സ്പീക്കറിനകത്ത് സംശയാസ്പദമായ രീതിയിൽ എന്തോ ഉള്ളതായി കണ്ടെത്തിയത്.
തുടർന്ന് ഇത് പൊളിച്ച് നോക്കിയപ്പോഴാണ് 1599 ഗ്രാം സ്വർണം ഇതിൽ ഒളിപ്പിച്ചതായി കണ്ടെത്തിയത്.കൂടാതെ നാല് പാക്കറ്റുകളിലാക്കി 683 ഗ്രാം സ്വർണവും ശരീരത്തിലൊളിപ്പിച്ചതായി കണ്ടെത്തി.
റഫീഖിനെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.ഇയാളുടെ സംഘത്തിൽ ഇനിയും കൂടുതൽ പേരുണ്ടോയെന്നതുൾപ്പെടെ അന്വേഷണം വ്യാപിപ്പിച്ചതായി കസ്റ്റംസ് അറിയിച്ചു