< Back
Kerala

Kerala
നെടുമ്പാശേരി വിമാനത്താവളം വഴി ഒരുകോടി രൂപയുടെ സ്വർണം കടത്താന്‍ ശ്രമം; എട്ട് മലേഷ്യൻ സ്വദേശികൾ പിടിയിൽ
|6 July 2023 4:47 PM IST
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്
കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി സ്വർണ കടത്താൻ ശ്രമിച്ച എട്ട് മലേഷ്യൻ സ്വദേശികൾ കസ്റ്റംസിന്റെ പിടിയിലായി. ഇവരിൽ നിന്നും ഒരു കോടിയിലേറെ രൂപവില വരുന്ന 1986 ഗ്രാം സ്വർണം ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി.
വിമാനത്താവളം വഴി സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് വർധിക്കുന്നു എന്ന് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. ഇവർ ആർക്കുവേണ്ടിയാണ് സ്വർണം കൊണ്ടുവന്നതെന്നതിനെക്കുറിച്ചുള്ള അന്വേഷണം കസ്റ്റംസ് ആരംഭിച്ചു.