< Back
Kerala

Kerala
സ്വർണക്കടത്ത് കേസ്: അർജുൻ ആയങ്കിയുടെ ഭാര്യ കസ്റ്റംസിന് മുന്നിൽ ഹാജരായി
|5 July 2021 1:20 PM IST
അർജുന്റെ സുഹൃത്തുക്കളെ കുറിച്ചും മൊബൈൽ ഫോണിനെക്കുറിച്ചും അറിയാനാണ് ചോദ്യം ചെയ്യൽ
രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ ഭാര്യ അമലയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. രാവിലെ പത്തേ മുക്കാലോടെയാണ് അമല കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിയത്.
അർജുന്റെ സുഹൃത്തുക്കളെ കുറിച്ചും മൊബൈൽ ഫോണിനെക്കുറിച്ചും അറിയാനാണ് ചോദ്യം ചെയ്യൽ. അമലയുടെ അമ്മ നൽകിയ പണം കൊണ്ടാണ് വീട് വെച്ചത് എന്നാണ് അർജുൻ മൊഴി നൽകിയതെങ്കിലും ഇത് അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല.
അമലയെ ചോദ്യം ചെയ്യുന്നതിലൂടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് കൂടുതൽ വിവരം ലഭിക്കുമെന്നാണ് കസ്റ്റംസ് പ്രതീക്ഷിക്കുന്നത്.
more to watch..