< Back
Kerala
സ്വർണക്കടത്ത് കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി
Kerala

സ്വർണക്കടത്ത് കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

Web Desk
|
13 Aug 2022 10:46 AM IST

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ആദ്യ കുറ്റപത്രം ഇ.ഡി സമർപ്പിച്ചിരുന്നു. അനുബന്ധ കുറ്റപത്രം സമർപ്പിക്കാനുള്ള ഒരുക്കങ്ങൾക്കിടെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയിരിക്കുന്നത്.

കൊച്ചി: സ്വണക്കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ ഇ.ഡി സ്ഥലം മാറ്റി. ജോയിന്റ് ഡയറക്ടർ രാധാകൃഷ്ണനെയാണ് ചെന്നൈയിലേക്ക് മാറ്റിയത്. സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴിയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മാറ്റം. പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കാതെയാണ് നടപടി.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ആദ്യ കുറ്റപത്രം ഇ.ഡി സമർപ്പിച്ചിരുന്നു. അനുബന്ധ കുറ്റപത്രം സമർപ്പിക്കാനുള്ള ഒരുക്കങ്ങൾക്കിടെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയിരിക്കുന്നത്. സ്വപ്‌നയുടെ രഹസ്യമൊഴി ഇ.ഡി രേഖപ്പെടുത്തിയിരുന്നു. ഇതിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ നിർണായക വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണത്തിലേക്ക് നീങ്ങുന്നതിനിടെയാണ് സ്ഥലംമാറ്റമുണ്ടായിരിക്കുന്നത്.

Similar Posts