< Back
Kerala
സ്വർണക്കടത്ത് കേസ്; ഇഡി സമർപ്പിച്ച ഹരജി ഇന്ന് സുപ്രീം കോടതിയില്‍
Kerala

സ്വർണക്കടത്ത് കേസ്; ഇഡി സമർപ്പിച്ച ഹരജി ഇന്ന് സുപ്രീം കോടതിയില്‍

Web Desk
|
6 Oct 2021 6:56 AM IST

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകാൻ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർക്ക് മേൽ സമ്മർദം ചെലുത്തിയെന്ന ആരോപണത്തിലായിരുന്നു ഇഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സമർപ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഇഡി ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണമോ എന്ന കാര്യത്തിൽ വിചാരണ കോടതിക്ക് തീരുമാനമെടുക്കാമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഹരജി. ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകാൻ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർക്ക് മേൽ സമ്മർദം ചെലുത്തിയെന്ന ആരോപണത്തിലായിരുന്നു ഇഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്.


Related Tags :
Similar Posts