< Back
Kerala

Kerala
സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ ജയിൽ മോചിതനായി
|9 Oct 2021 3:34 PM IST
കോടതിയിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്നും ബാക്കിയെല്ലാം പിന്നീട് പറയാമെന്നും സന്ദീപ് വ്യക്തമാക്കി
കൊഫേപോസ ചുമത്തി പൂജപ്പുര സെൻട്രൽ ജയിലിലായിരുന്ന, സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ മോചിതനായി. എൻ.ഐ.എ അറസ്റ്റ് ചെയ്ത് ഒരു വർഷവും മൂന്നു മാസവും തികയുമ്പോഴാണ് ജയിൽ മോചിതനായത്. സംഭവത്തിൽ മാപ്പുസാക്ഷിയാവുകയും വിവിധ കേസുകളിൽ ഇദ്ദേഹത്തിന് ജാമ്യം കിട്ടുകയും ചെയ്തിരുന്നു.
കോടതിയിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്നും ബാക്കിയെല്ലാം പിന്നീട് പറയാമെന്നും സന്ദീപ് വ്യക്തമാക്കി. കേസിൽ സ്വപ്ന സുരേഷിനൊപ്പം 2020 ജൂലൈ 11ന് ബംഗളൂരുവിൽ വെച്ചാണ് സന്ദീപ് നായർ അറസ്റ്റിലായത്.