< Back
Kerala
സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ യുവാവിനെ തിരിച്ചെത്തിച്ചു; ആളുമാറിയതാണെന്നും പരാതി ഇല്ലെന്നും യുവാവ്
Kerala

സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ യുവാവിനെ തിരിച്ചെത്തിച്ചു; ആളുമാറിയതാണെന്നും പരാതി ഇല്ലെന്നും യുവാവ്

Web Desk
|
30 May 2022 10:10 AM IST

വിമാനം ഇറങ്ങി വയനാട്ടിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം

കോഴിക്കോട്: താമരശേരി ചുരത്തിൽ വെച്ച് തട്ടിക്കൊണ്ടു പോയ യുവാവിനെ തിരിച്ചെത്തിച്ചു. കുന്ദമംഗലം സ്വദേശി യാസിറിനെ ആണ് ശനിയാഴ്ച അർദ്ധരാത്രി ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയത്. കരിപ്പൂരിൽ വിമാനമിറങ്ങി വയനാട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

ചുരത്തിൽ രണ്ടാം വളവിൽ വച്ച് ഇയാളെ ആക്രമിച്ചു തട്ടിക്കൊണ്ടു പോകുകയായിരുന്നു. സംഭവം കണ്ട ലോറി ഡ്രൈവറാണ് വിവരം താമരശ്ശേരി പൊലീസിൽ അറിയിച്ചത്. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ യാസിറിനെ താമരശേരി പൊലീസ് ചോദ്യം ചെയ്തു. നിലവിൽ പോലീസ് കേസ് എടുത്തിട്ടില്ല. ആളുമാറി തട്ടിക്കൊണ്ടുപോയതെന്നും പരാതി ഇല്ലെന്നും യാസിർ പറഞ്ഞു. ഇയാളെ വീണ്ടും ചോദ്യം ചെയ്‌തേക്കും.

Similar Posts