< Back
Kerala

Kerala
സ്വർണക്കടത്ത്: യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
|1 Aug 2022 11:26 AM IST
കണ്ണൂർ സ്വദേശി മർഷീദിനെയാണ് അറസ്റ്റ് ചെയ്തത്
കോഴിക്കോട്: പന്തിരിക്കരയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കണ്ണൂർ സ്വദേശി മർഷീദിനെയാണ് അറസ്റ്റ് ചെയ്തത്. സ്വർണ്ണക്കടത്ത് സംഘാംഗങ്ങളുടെ വീടുകളിൽ അന്വേഷണ സംഘം റെയ്ഡ് നടത്തി.
സംഭവത്തില്‍ അന്വേഷണം ക്വട്ടേഷൻ സംഘങ്ങളിലേക്കും പൊലീസ് വ്യാപിപ്പിച്ചിരുന്നു.. ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചാണ് ഇർഷാദിനെ സ്വർണ്ണക്കടത്തു സംഘം തട്ടിക്കൊണ്ടു പോയതെന്നാണ് പൊലീസിന് ലഭിച്ച വിവരം.
കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്ത പത്തനംതിട്ട സ്വദേശിനിയിൽ നിന്നും ചില നിർണ്ണായ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇർഷാദിനെ ഇത് വരെ കണ്ടെത്താൻ സാധിക്കാത്തതിനാൽ കുടുംബം ഇന്ന് ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹരജി നൽകും