< Back
Kerala
സ്വർണ്ണം പൊടിച്ച് പാൽപ്പൊടിയില്‍ കലർത്തി കടത്താൻ ശ്രമം; കണ്ണൂരിൽ 11 ലക്ഷം രൂപയുടെ സ്വർണ്ണം പിടിച്ചു
Kerala

സ്വർണ്ണം പൊടിച്ച് പാൽപ്പൊടിയില്‍ കലർത്തി കടത്താൻ ശ്രമം; കണ്ണൂരിൽ 11 ലക്ഷം രൂപയുടെ സ്വർണ്ണം പിടിച്ചു

Web Desk
|
25 Oct 2022 9:52 AM IST

കർണ്ണാടക ഭട്കൽ സ്വദേശി മുഹമ്മദ് നിഷാന്‍ പിടിയില്‍

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 11 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു. കർണ്ണാടക ഭട്കൽ സ്വദേശി മുഹമ്മദ് നിഷാനിൽ നിന്നാണ് 215 ഗ്രാം സ്വർണ്ണം എയർ കസ്റ്റംസ് പിടിച്ചെടുത്തത്.

സ്വർണ്ണ മിശ്രിതം പൊടിയാക്കിയ ശേഷം പാൽപ്പൊടി, കാരെമെൽ പൗഡർ, കോഫി ക്രീം പൗഡർ, ഓറഞ്ച് ടാങ്ക് പൗഡർ എന്നിവയിൽ കലർത്തിയാണ് കടത്താൻ ശ്രമിച്ചത്. ദുബൈയിൽ നിന്നെത്തിയ വിമാനത്തിലായിരുന്നു യാത്രക്കാരന്‍ എത്തിയത്.


Similar Posts