< Back
Kerala
കൊച്ചി വിമാനത്താവളത്തിൽ സാനിറ്ററി പാഡിനകത്ത് ഒളിപ്പിച്ച് കടത്തിയ 29 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
Kerala

കൊച്ചി വിമാനത്താവളത്തിൽ സാനിറ്ററി പാഡിനകത്ത് ഒളിപ്പിച്ച് കടത്തിയ 29 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

Web Desk
|
21 Sept 2023 8:45 PM IST

ദുബൈയിൽ നിന്നും വന്ന തമിഴ്‌നാട് തിരുപ്പൂർ സ്വദേശിനിയാണ് പിടിയിലായത്

കൊച്ചി വിമാനത്താവളത്തിൽ 29 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. സാനിറ്ററി പാഡിനകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 679 ഗ്രാം സ്വർണമാണ് പിടികൂടിയത്. ദുബൈയിൽ നിന്നും വന്ന തമിഴ്‌നാട് തിരുപ്പൂർ സ്വദേശിനിയാണ് പിടിയിലായത്. ഗ്രീൻ ചാനലിലൂടെയാണ് ഇവർ കടക്കാൻ ശ്രമിച്ചത്. ഇവരുടെ നടത്തത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥൻ ദേഹ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് നാപ്കിൻ പാഡിനകത്ത് സ്വർണം കണ്ടെത്തിയത്.

Similar Posts