< Back
Kerala

Kerala
കണ്ണൂർ വിമാനത്താവളത്തിൽ 61 ലക്ഷത്തിന്റെ സ്വർണം പിടികൂടി
|31 Aug 2022 7:40 PM IST
ശരീരത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം
കണ്ണൂർ വിമാനത്താവളത്തിൽ 61 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. അബൂദബിയിൽ നിന്നെത്തിയ കാസർകോട് ബേക്കൽ സ്വദേശിയിൽ നിന്നാണ് 1,183 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയത്. സംഭവത്തിൽ ബേക്കൽ സ്വദേശിയായ ഹനീഫയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ശരീരത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താനായിരുന്നു ഇയാളുടെ ശ്രമം.
Gold worth Rs 61 lakh seized at Kannur airport