< Back
Kerala

Kerala
കരിപ്പൂരിൽ 90 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
|16 April 2023 4:56 PM IST
ദുബൈയിൽനിന്നെത്തിയ രണ്ടു പേരിൽ നിന്നാണ് സ്വർണം പിടികൂടിയത്
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ ഒന്നര കിലോയുടെ സ്വർണം കസ്റ്റംസ് പിടികൂടി. പാലക്കാട് മണ്ണാർക്കാട് സ്വദേശി ഉമ്മർ ഫാറൂഖ്, വയനാട് സ്വദേശി റഹ്മത്തുള്ള എന്നിവരാണ് സ്വർണവുമായി പിടിയിലായത്. 90 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്.
ഇരുവരും ദുബൈയിൽനിന്ന് എത്തിയതായിരുന്നു. സ്വർണമിശ്രിതം ക്യാപ്‌സൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചു കടത്തുന്നതിനിടെയാണ് ഇരുവരും കസ്റ്റംസ് പിടിയിലാവുന്നത്. സ്വർണ കള്ളക്കടത്ത് സംഘത്തിന്റെ കാരിയർമാരായാണ് ഇവർ സ്വർണം കടത്തിയതെന്നാണ് വിവരം. ഇതിനായി 70000 രൂപ കൈപ്പറ്റിയിരുന്നുവെന്നും വിമാന ടിക്കറ്റ് ഈ കള്ളക്കടത്ത് സംഘം തന്നെയാണ് എടുത്ത് നൽകിയതെന്നും ഇരുവരും മൊഴി നൽകി.