< Back
Kerala
കരിപ്പൂരിൽ വൻ സ്വർണവേട്ട; ദമ്പതികൾ പിടിയിൽ
Kerala

കരിപ്പൂരിൽ വൻ സ്വർണവേട്ട; ദമ്പതികൾ പിടിയിൽ

Web Desk
|
30 April 2022 3:36 PM IST

ഏഴ് കിലോ ഗ്രാം സ്വർണ മിശ്രിതമാണ് എയർപോർട്ട് കസ്റ്റംസ് പിടികൂടിയത്

കോഴിക്കോട്: കരിപ്പൂരിൽ വൻ സ്വർണ വേട്ട. 7. 314 കിലോ ഗ്രാം സ്വർണ മിശ്രിതമാണ് എയർപോർട്ട് കസ്റ്റംസ് പിടികൂടിയത്. സംഭവത്തിൽ പെരിന്തൽമണ്ണ സ്വദേശികളും ദമ്പതികളുമായ അബ്ദുസമദ്, സഫ്ന അബ്ദുസമദ് എന്നിവർ പിടിയിലായി.

ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഒളിപ്പിച്ചായിരുന്നു ഇവര്‍ മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. മൂന്ന് കോടിരൂപയിലധികം മൂല്യമാണ് ഈ സ്വര്‍ണത്തിന് കണക്കാക്കുന്നത്. ഇരുവരും റിമാന്‍റിലാണ്. ആര്‍ക്ക് വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്നതുള്‍പ്പെടെ അന്വേഷിച്ച് വരികയാണെന്ന് കസ്റ്റംസ് അറിയിച്ചു.

Similar Posts