< Back
Kerala

Kerala
തിരുവല്ലയിൽ ഓശാന ഞായർ ശുശ്രൂഷകൾക്കിടെ ഗുണ്ടാ ആക്രമണം
|10 April 2022 12:12 PM IST
തുകലശേരി സെന്റ് ജോസഫ് പള്ളിക്ക് മുന്നിൽ കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്
തിരുവല്ലയിൽ ഓശാന ഞായർ ശുശ്രൂഷകൾക്കിടെ ഗുണ്ടാ ആക്രമണം. തുകലശേരി സെന്റ് ജോസഫ് പള്ളിക്ക് മുന്നിൽ കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. തിരുവല്ല നഗരസഭാ വൈസ് ചെയർമാൻ ഫിലിപ്പ് ജോർജടക്കമുള്ള നാല് പേർക്കെതിരെ കുരുമുളക് സ്‌പ്രേ അടിച്ചു. ഫിലിപ്പ് ജോർജ്, സ്റ്റീഫൻ ജോർജ്, ജോൺ ജോർജ്, ഡേവിഡ് ജോസഫ് എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഓശാന ഞായർ റാലിക്കിടയിലേക്ക് വാഹനം ഓടിച്ച് കയറ്റിയത് ചോദ്യം ചെയ്തതിനെ തുടർന്നാണ് ആക്രമണമുണ്ടായത്. തുടർന്ന് കുരുമുളക് സ്‌പ്രേ പ്രയോഗിച്ച് അക്രമികൾ രക്ഷപ്പെടുകയായിരുന്നു.
Goonda attack during Oshana Sunday services in Thiruvalla