< Back
Kerala

Kerala
കണിയാപുരത്തെ ഗുണ്ടാ ആക്രമണം; ഒരാൾ കൂടി പിടിയിൽ
|14 Jan 2023 10:37 PM IST
കേസിൽ ഇനി എട്ടു പേരാണ് പിടിയിലാവാനുള്ളത്.
തിരുവനന്തപുരം: കണിയാപുരത്തെ ഗുണ്ടാ ആക്രമണത്തിൽ ഒരാൾ കൂടി പിടിയിൽ. രാമവർമൻചിറ സ്വദേശി അശ്വിൻ (25) ആണ് പിടിയിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
ചിറയിൻകീഴിൽ ഒളിവിൽ കഴിയവെയാണ് ഇയാൾ പിടിയിലായത്. കേസിൽ ഇനി എട്ടു പേരാണ് പിടിയിലാവാനുള്ളത്.
പ്രധാന പ്രതിയായ ഷമീർ, ഷമീറിന്റെ അമ്മ ഷീജ എന്നിവരെ പൊലീസ് സംഭവ ദിവസം തന്നെ പൊലീസ് പിടികൂടിയിരുന്നു. ഷമീർ സെല്ലിൽ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ബുധനാഴ്ചയാണ് 11 അംഗ ഗുണ്ടാ സംഘം പുത്തൻചന്ത സ്വദേശിയെ തട്ടിക്കൊണ്ടുപോവുകയും ഇത് അന്വേഷിക്കാനെത്തിയ പൊലീസിന് നേരെ ബോംബെറിയുകയും ചെയ്തത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.