< Back
Kerala
കൊല്ലം അഷ്ടമുടിയിൽ വ്യക്കരോഗിക്ക് നേരെ ഗുണ്ടാ ആക്രമണം
Kerala

കൊല്ലം അഷ്ടമുടിയിൽ വ്യക്കരോഗിക്ക് നേരെ ഗുണ്ടാ ആക്രമണം

Web Desk
|
22 Jan 2022 10:50 AM IST

ഉത്സവവവുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്

കൊല്ലം അഷ്ടമുടിയിൽ വ്യക്കരോഗിക്ക് നേരെ ഗുണ്ടാ ആക്രമണം. തലയ്ക്ക് അടിയേറ്റ അഷ്ടമുടി സ്വദേശി പ്രകാശ് ചികിത്സയിൽ. മർദനം തടയാനെത്തിയ സഹോദരിക്കും അടിയേറ്റു. ഉത്സവവവുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. പ്രകാശിനെ രണ്ട് ബൈക്കിലായി എത്തിയ സംഘം വളഞ്ഞിട്ട് മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

പ്രകാശ് പറയുന്നത് ഇങ്ങനെ,കുരുംബലമൂട് ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് പ്രകാശും സുഹൃത്തുകളും വിളക്കൊരുക്കിയിരുന്നു. ക്ഷേത്രത്തിലേക്ക് വിളക്ക് കൊണ്ട് പോവുന്നതിന് പിന്നാലേ ഒരു കൂട്ടം ആളുകള്‍ തമ്പോലയുമായെത്തി. വഴി തടഞ്ഞു തമ്പോലം പൊട്ടി. നാട്ടുകാര്‍ ഇത് ചോദ്യം ചെയ്തു. സംഭവത്തിനു ശേഷം സംഘത്തിലുണ്ടായിരുന്ന യുവാവും ജങ്ഷനില്‍ വെച്ച് പ്രകാശുമായി തര്‍ക്കത്തിലേര്‍പെടുകയും തിരികേ പോയി സുഹൃത്തുക്കളുമായി ബൈക്കില്‍ തിരിച്ചുവന്ന് പ്രകാശിനെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു.

സംഭവത്തില്‍ ഒരാളെ അഞ്ചാരംമൂട് പൊലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും ജാമ്യത്തില്‍ വിട്ടയച്ചു.

Similar Posts