< Back
Kerala
ഗുണ്ടാപ്പിരിവ് നൽകിയില്ല; തിരുവനന്തപുരം ചാലയിൽ  കടകൾക്ക് നേരെ ആക്രമണം.
Kerala

ഗുണ്ടാപ്പിരിവ് നൽകിയില്ല; തിരുവനന്തപുരം ചാലയിൽ കടകൾക്ക് നേരെ ആക്രമണം.

Web Desk
|
25 Oct 2023 10:44 PM IST

രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്

തിരുവനന്തപുരം: തിരുവനന്തപുരം ചാലയിൽ ഗുണ്ടാപ്പിരിവ് നൽകാത്തതിന് കടകൾക്ക് നേരെ ആക്രമണം. രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണം നടത്തിയവരിൽ ഒരാളെ പൊലീസ് പിടികൂടി. ചാല സ്വദേശി ശിവനെയാണ് ഫോർട്ട്‌ പൊലീസ് പിടികൂടിയത്. ചാല സ്വദേശി തന്നെയായ നവാസ് എന്നയാള്‍ ഒളിവിലാണ്. നേരത്തേയും ഇവര്‍ക്കെതിരെ നിരവധി കേസുകളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

ചാലയില്‍ നേരത്തേ തന്നെ ഗുണ്ടാ പിരിവ് നടക്കുന്നുണ്ടെന്നും പ്രതികരിക്കുന്നവര്‍ക്ക് നേരെ അക്രമം നടക്കാറുണ്ടാറുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. ഇന്ന് നടന്ന അക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതികളില്‍ ഒരാളെ സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്.

Related Tags :
Similar Posts