< Back
Kerala
Man kills lovers son by putting him into bucket of boiling waterCrime
Kerala

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; കുത്തേറ്റ ആളുടെ ഗുരുതരം

Web Desk
|
9 April 2023 3:35 PM IST

സംഭവവുമായി ബന്ധപ്പെട്ട് മംഗലപുരം സ്വദേശി ഷെഹിൻ, അഷ്‌റഫ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. ഇന്നലെ രാത്രിയുണ്ടായ ആക്രമണത്തിൽ മൂന്നുപേർക്ക് കുത്തേറ്റു. കുത്തേറ്റ മംഗലപുരം സ്വദേശി നിസാമുദ്ദീന്റെ നില ഗുരുതരമായി തുടരുകയാണ്. വാരിയെല്ലിന് കുത്തേറ്റ ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഇന്നലെ നോമ്പുതുറയുമായി ബന്ധപ്പെട്ട് ഗുണ്ടാസംഘത്തിൽപ്പെട്ടവർ പള്ളിക്ക് സമീപത്തുവെച്ച് ചിലരുമായി തർക്കമുണ്ടായിരുന്നു. അതിന് ശേഷം ഗൂണ്ടാസംഘത്തിൽപ്പെട്ട കൂടുതൽ ആളുകളെത്തി ആക്രമണം നടത്തുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് മംഗലപുരം സ്വദേശി ഷെഹിൻ, അഷ്‌റഫ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ നേരത്തെ കാപ്പ ചുമത്തപ്പെട്ട് ജയിലിൽ കഴിഞ്ഞവരാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതകശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Similar Posts