< Back
Kerala

Kerala
വടകരയിൽ വീടുകയറി ഗുണ്ടാ സംഘത്തിന്റെ ആക്രമണം
|23 Nov 2021 10:37 PM IST
പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിന് കാരണമെന്നാണ് വിവരം
വടകര തണ്ണീർപന്തലിൽ ഗുണ്ടാ സംഘം വീടുകയറി ആക്രമിച്ചു. വീട്ടുകാരായ മൂന്ന് പേരും നാട്ടുകാരായ അഞ്ച് പേരുമടക്കം എട്ടു പേർക്ക് പരിക്കേറ്റു. ആക്രമണത്തിനെത്തിയ ഗുണ്ടാസംഘം രക്ഷപ്പെട്ടു.പാലോറ നസീറിന്റെ വീട്ടിലാണ് വൈകിട്ടോടെ ആറംഗ സംഘം ആക്രമണം നടത്തിയത്. വീട്ടിൽ ഉണ്ടായിരുന്ന സ്ത്രീകൾക്ക് അടക്കം പരിക്കേറ്റു. തടയാൻ എത്തിയ അയൽവാസികൾക്കും മർദ്ദനമേറ്റു. പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിന് കാരണമെന്നാണ് വിവരം.