< Back
Kerala

Kerala
വടകരയിൽ വീട്ടിൽ കയറി ഗുണ്ടാ ആക്രമണം; രണ്ട് സ്ത്രീകളടക്കം എട്ട് പേർക്ക് പരിക്ക്
|24 Nov 2021 7:00 AM IST
മയക്കുമരുന്നുമായി ബന്ധപ്പെട്ട പണമിടപാടാണ് തർക്കത്തിന് പിന്നില്ലെന്നാണ് പൊലീസ് വിശദീകരണം
കോഴിക്കോട് വടകരയിൽ വീട്ടില്‍ കയറി ഗുണ്ടാ ആക്രമണം. തണ്ണീര്‍പന്തൽ സ്വദേശി പാലോറ നസീറിന്‍റെ വീട്ടിലാണ് അക്രമമുണ്ടായത്. സംഭവത്തില്‍ രണ്ട് സ്ത്രീകളടക്കം എട്ട് പേര്‍ക്ക് പരിക്കേറ്റു.
ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് ആറംഗ ഗുണ്ടാസംഘം തണ്ണീര്‍പന്തലിലെ പാലോറ നസീറിന്‍റെ വീട്ടില്‍ ആക്രമണം നടത്തിയത്. പരിക്കേറ്റവരില്‍ നാലുപേര്‍ അക്രമം തടയാനെത്തിയ അയല്‍വാസികളാണ്.
മയക്കുമരുന്നുമായി ബന്ധപ്പെട്ട പണമിടപാടാണ് തർക്കത്തിന് പിന്നില്ലെന്ന സംശയവും പൊലീസിനുണ്ട്. വിശദമായ അന്വേഷണം നടത്തണമെന്നും പൊലീസ് പറഞ്ഞു. അക്രമി സംഘത്തിലെ ആരേയും പിടികൂടാനായിട്ടില്ല.