< Back
Kerala
ജാമ്യം ലഭിച്ചു, ആലപ്പുഴ കോടതി വളപ്പിൽ കേക്ക് മുറിച്ച് ആഘോഷിച്ച് ഗുണ്ടകള്‍
Kerala

ജാമ്യം ലഭിച്ചു, ആലപ്പുഴ കോടതി വളപ്പിൽ കേക്ക് മുറിച്ച് ആഘോഷിച്ച് ഗുണ്ടകള്‍

ijas
|
9 Jun 2022 8:17 PM IST

ലഹരി മരുന്നും മദ്യവുമായി ഗുണ്ട മരട് അനീഷ്, കരൺ , ഡോൺ അരുൺ എന്നിവരടക്കം 17 പേരെയാണ് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്

ആലപ്പുഴ: ഗുണ്ടാത്തലവനും ഒട്ടേറെ ക്രിമിനല്‍ക്കേസുകളില്‍ പ്രതിയുമായ എറണാകുളം മരട് ആനക്കാട്ട് വീട്ടില്‍ അനീഷ് ആന്‍റണിയും (മരട് അനീഷ്-37) കൂട്ടാളികളും കോടതി വളപ്പിൽ കേക്ക് മുറിച്ച് ആഘോഷിച്ചു. ജാമ്യം ലഭിച്ചതാണ് കുപ്രസിദ്ധ ഗുണ്ടകളായ മരട് അനീഷും സംഘവും ആലപ്പുഴ കോടതി വളപ്പില്‍ ആഘോഷമാക്കിയത്.

ലഹരി മരുന്നും മദ്യവുമായി ഗുണ്ട മരട് അനീഷ്, കരൺ , ഡോൺ അരുൺ എന്നിവരടക്കം 17 പേരെയാണ് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്. ഇന്നലെ വൈകിട്ടാണ് ഇവർക്ക് ജാമ്യം ലഭിച്ചത്. ഇവര്‍ ആലപ്പുഴയിലെത്തിയ കാറില്‍നിന്ന് നാലു ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തിരുന്നു. പുന്നമടയില്‍ പുരവഞ്ചി സഞ്ചാരത്തിനായെത്തിയതായിരുന്നു സംഘം. മരട് അനീഷും മറ്റു രണ്ടുപേരും കാറിലും സംഘാംഗങ്ങളായ 17 പേര്‍ മറ്റു വാഹനങ്ങളിലുമാണെത്തിയത്. സുഹൃത്തിന്‍റെ ജന്മദിനമാഘോഷിക്കാനാണ് ഇവര്‍ പുരവഞ്ചിയാത്രയ്ക്കിറങ്ങിയത്. ഇവര്‍ മയക്കുമരുന്നിടപാടുകള്‍ ലക്ഷ്യമിട്ടിരുന്നതായി പൊലീസ് പറഞ്ഞു.

Related Tags :
Similar Posts