< Back
Kerala

Kerala
കോഴിക്കോട് ചിക്കൻ ബർഗറിൽ ജീവനുള്ള പുഴു; രണ്ടുപേർക്ക് ഛർദിയും ദേഹാസ്വാസ്ഥ്യവും
|15 Aug 2024 3:47 PM IST
മൂഴിക്കലിലെ ഹൈപ്പർമാർക്കറ്റിൽ നിന്ന് വാങ്ങിയ ബർഗറിലാണ് പുഴു
കോഴിക്കോട്: മൂഴിക്കലിലെ ഹൈപ്പർമാർക്കറ്റിൽ നിന്ന് വാങ്ങിയ ചിക്കൻ ബർഗറിൽ നിന്ന് പുഴുവിനെ കിട്ടിയതായി പരാതി. ബർഗർ കഴിച്ച രണ്ടുപേർ ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടി. ഇവർ കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിൽ പരാതി നൽകി.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ഇവർ ബർഗർ വാങ്ങിയത്. രുചിയിൽ വ്യത്യാസം അനുഭവപ്പെട്ടതിനെ തുടർന്ന് തുറന്നുനോക്കിയപ്പോഴാണ് പുഴുവിനെ കണ്ടത്. ഉടൻ ഹൈപ്പർമാർക്കറ്റുമായി ബന്ധപ്പെട്ടെങ്കിലും അനുകൂലമായ മറുപടി ലഭിച്ചില്ല.