< Back
Kerala
പ്രത്യേക നിയമസഭാ സമ്മേളനം ചേരണമെന്ന വി.ഡി സതീശന്‍റെ ആവശ്യം തള്ളി സർക്കാർ
Kerala

പ്രത്യേക നിയമസഭാ സമ്മേളനം ചേരണമെന്ന വി.ഡി സതീശന്‍റെ ആവശ്യം തള്ളി സർക്കാർ

Web Desk
|
9 Aug 2022 12:40 PM IST

പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ആവശ്യം സർക്കാർ തള്ളി. പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവിന് മറുപടി നൽകി.

സ്വാതന്ത്രദിനാഘോഷത്തിൽ പങ്കെടുക്കാൻ മന്ത്രിമാർക്ക് ജില്ലകളിൽ പോകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി മറുപടിയിൽ ചൂണ്ടിക്കാട്ടി. 14 ന് അർദ്ധരാത്രി സഭ സമ്മേളിക്കുന്നതിന് തടസ്സമുണ്ടെങ്കിൽ മറ്റൊരു ദിവസം ആകാമെന്നും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കും സ്പീക്കർക്കും നൽകിയ കത്തിൽ ചൂണ്ടി കാട്ടിയിരുന്നെങ്കിലും സർക്കാർ അത് പരിഗണിച്ചില്ല.

സ്വാതന്ത്ര്യത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തിലും നാൽപതാം വാർഷികത്തിലും കേരള നിയമസഭ പ്രത്യേകം സമ്മേളിച്ചിരുന്നു.

Similar Posts