
'സിപിഎമ്മിന് ഇടതുപക്ഷ സ്വഭാവം നഷ്ടപ്പെടുന്നു' ; സിപിഐ ജില്ലാ സമ്മേളനത്തില്‍ സര്‍ക്കാരിനും സിപിഎമ്മിനും രൂക്ഷ വിമര്‍ശനം
|നിലപാടുകളില്‍ സിപിഎം വെള്ളം ചേര്‍ക്കുന്നുവെന്നും വിമര്‍ശനം
തിരുവനന്തപുരം: തിരുവനന്തപുരം സിപിഐ ജില്ലാ സമ്മേളനത്തില്‍ സര്‍ക്കാരിനും സിപിഎമ്മിനും രൂക്ഷ വിമര്‍ശനം. സര്‍ക്കാരിന് ഇടതുപക്ഷ സ്വഭാവം നഷ്ടപ്പെടുന്നു. നിലപാടുകളില്‍ സിപിഎം വെള്ളം ചേര്‍ക്കുന്നു. എല്ലാ മേഖലയിലും സിപിഐയെ താഴ്ത്തിക്കെട്ടുന്നുവെന്നും വിമര്‍ശനം. കൃഷി വകുപ്പിനെതിരെയും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു.
ഇടതു സര്‍ക്കാരിനെപ്പോലെ അല്ല പലകാര്യങ്ങളിലെയും സിപിഎമ്മിന്റെ തീരുമാനങ്ങളെന്നും ഗവര്‍ണറുടെ വിഷയത്തില്‍ സിപിഎമ്മിന് ഇരട്ടത്താപ്പ്. ഗവര്‍ണര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ആത്മാര്‍ത്ഥതയില്ലെന്നും വിമര്‍ശം. സിപിഎമ്മിന്റെ വകുപ്പുകളില്‍ അനധികൃത നിയമനങ്ങള്‍ എന്നും ആരോപണം.
സമ്മേളനത്തില്‍ കൃഷിവകുപ്പിനും വിമര്‍ശനം ഉയര്‍ന്നു. ഹോര്‍ട്ടികോര്‍പ്പില്‍ പൊതു വിപണിയെക്കാള്‍ വിലയുണ്ടെന്നും പിന്നെങ്ങനെ സ്ഥാപനം രക്ഷപ്പെടുമെന്നും ചോദ്യം ഉയര്‍ന്നു. രാഷ്ട്രീയ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയിലാണ് വിമര്‍ശനങ്ങള്‍.
സിപിഐയെ താഴ്ത്തിക്കെട്ടുന്നു. വലിയ പാര്‍ട്ടി എന്ന രീതിയിലാണ് സിപിഎമ്മിന്റെ പ്രവര്‍ത്തനം. സിപിഐ വകുപ്പുകളോടും അവഗണന. സിവില്‍ സപ്ലൈസ് വകുപ്പിനെ അവഗണിക്കുന്നു.
ആവശ്യത്തിനു ഫണ്ട് നല്‍കുന്നില്ല. എന്നാല്‍ കണ്‍സ്യൂമര്‍ഫെഡിന് യഥേഷ്ടം സഹായം നല്‍കുന്നു തുടങ്ങി വലിയ വിമര്‍ശനങ്ങളാണ് തിരുവനന്തപുരം സിപിഐ ജില്ലാ സമ്മേളനത്തില്‍ സര്‍ക്കാരിനും സിപിഎമ്മിനും എതിരെ ഉയര്‍ന്നത്.