< Back
Kerala

Kerala
കളമശ്ശേരി സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് സർക്കാർ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു
|15 Nov 2023 12:44 PM IST
സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ ഉള്ളവരുടെ ചികിത്സാ ചെലവുകളും സർക്കാർ വഹിക്കും
കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് സർക്കാർ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ ഉള്ളവരുടെ ചികിത്സ ചെലവുകളും സർക്കാർ വഹിക്കും.
അതേസമയം കേസിൽ പ്രതി ഡൊമിനിക് മാർട്ടിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചു. പ്രതിയെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കി. തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയായ സാഹചര്യത്തിൽ പ്രതിയെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടില്ല. അഭിഭാഷകൻ വേണ്ടെന്ന് മാർട്ടിൻ കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് പ്രതിയെ റിമാൻഡ് ചെയ്തു.
Watch Video Report