< Back
Kerala
വിലങ്ങാട്  ദുരന്തബാധിത മേഖലകളിൽ വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച് സർക്കാർ
Kerala

വിലങ്ങാട് ദുരന്തബാധിത മേഖലകളിൽ വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച് സർക്കാർ

Web Desk
|
28 Feb 2025 5:54 PM IST

ഒൻപത് വില്ലേജുകളിലെ റവന്യൂ റിക്കവറി കുടിശ്ശികകൾക്കാണ് മൊറട്ടോറിയം ബാധകമാകുന്നത്

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ വിലങ്ങാട് പ്രകൃതി ദുരന്തബാധിതമായ വില്ലേജുകളിലെ വായ്പകൾക്കും വിവിധ സർക്കാർ കുടിശ്ശികകളിലെ എല്ലാ റവന്യൂ റിക്കവറി നടപടികള്‍ക്കും മൊറട്ടോറിയം പ്രഖ്യാപിച്ച് സർക്കാർ. കേരള റവന്യൂ റിക്കവറി ആക്റ്റ് 1968 സെക്ഷന്‍ 83B പ്രകാരമാണ് മൊറട്ടോറിയം അനുവദിക്കാൻ സർക്കാർ തീരുമാനിച്ചത്.

വിലങ്ങാട്, നരിപ്പറ്റ, തൂണേരി, വളയം, ചെക്കിയാട്, തിനൂർ, എടച്ചേരി, വാണിമേൽ, നാദാപുരം എന്നീ വില്ലേജുകളിലെ റവന്യൂ റിക്കവറി കൂടിശ്ശികകൾക്കാണ് മൊറട്ടോറിയം ബാധകമാവുന്നത്.

വാർത്ത കാണാം:

Similar Posts