< Back
Kerala
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 28,000 രൂപ ആക്കാൻ സർക്കാർ തീരുമാനം
Kerala

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 28,000 രൂപ ആക്കാൻ സർക്കാർ തീരുമാനം

Web Desk
|
6 March 2026 10:00 PM IST

800 കിടക്ക വരെയുള്ള ആശുപത്രികളെ നേഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കും. നഴ്‌സുമാർക്ക് പ്രത്യേക അലവൻസും പ്രഖ്യാപിക്കും

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 28,000 രൂപ ആക്കാൻ സർക്കാർ തീരുമാനം. 800 കിടക്ക വരെയുള്ള ആശുപത്രികളിലെ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കും. നഴ്‌സുമാർക്ക് പ്രത്യേക അലവൻസും പ്രഖ്യാപിക്കും. പുതിയ കരട് നയം ഉടൻ പുറത്തിറക്കും.

ആക്ഷേപം കേൾക്കാൻ 60 ദിവസത്തെ സമയവും കരട് നയത്തിൽ ഉണ്ടാവും. നഴ്‌സുമാരുടെ സമരത്തെ തുടർന്നാണ് ശമ്പളം വർദ്ധിപ്പിക്കാനുള്ള തീരുമാനം.അതെ സമയം, 40000 അടിസ്ഥാന ശമ്പളം വേണമെന്നതിൽ ഉറച്ച് യുഎൻഎ നാളെ കോഴിക്കോട് സംസ്ഥാന കൗൺസിൽ യോഗം ചേരും.തുടർ സമര പരിപാടി യോഗം ചർച്ച ചെയ്യും.

Similar Posts