< Back
Kerala

Kerala
റാഗിങ് നിയമപരിഷ്കരണത്തിനായി സര്‍ക്കാര്‍ കര്‍മസമിതി രൂപീകരിച്ചു
|27 March 2025 5:49 PM IST
ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായ 12 അംഗ സമിതിയാണ് രൂപീകരിച്ചത്
കൊച്ചി: റാഗിങ് നിയമപരിഷ്കരണത്തിനായി സര്‍ക്കാര്‍ കര്‍മസമിതി രൂപീകരിച്ചു. ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായ 12 അംഗ സമിതിയാണ് രൂപീകരിച്ചത്. സാമൂഹ്യക്ഷേമ വകുപ്പ് സെക്രട്ടറി, നിയമ സെക്രട്ടറി, മാനസിക വിദഗ്ധർ എന്നിവരും സമിതിയിലുണ്ടാകും.
സമിതിയുടെ ആദ്യയോഗം ഉടൻ ചേർന്ന് കർമപദ്ധതി തീരുമാനിക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിർദേശിച്ചു.