< Back
Kerala

Kerala
'പ്രശ്ന പരിഹാരത്തിന് തയ്യാറാണെന്ന് വിസി അറിയിച്ചു'; കേരള സർവകലാശാലയിലെ സർക്കാർ-ഗവർണർ പോര് സമവായത്തിലേക്ക്
|18 July 2025 7:08 PM IST
വിസിക്ക് പിടിവാശിയുണ്ടെന്ന് തോന്നിയിട്ടില്ലെന്നും ആവശ്യമെങ്കിൽ ഗവർണറെ കാണുമെന്നും ആർ.ബിന്ദു പറഞ്ഞു
തിരുവനന്തപുരം: കേരള സർവകലാശാലയിലെ സർക്കാർ - ഗവർണർ പോര് സമവായത്തിലേക്ക്. പ്രശ്ന പരിഹാരത്തിന് തയ്യാറാണെന്ന് വൈസ് ചാൻസിലർ അറിയിച്ചെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു പറഞ്ഞു. സിൻഡിക്കേറ്റ് അടിയന്തരമായി വിളിക്കാനും തീരുമാനം.
വിസിക്ക് പിടിവാശി ഉണ്ടെന്ന് തോന്നിയിട്ടില്ലെന്നും ആവശ്യമെങ്കിൽ ഗവർണറെ കാണുമെന്നും ആർ.ബിന്ദു പറഞ്ഞു. മന്ത്രിയുമായി കേരള വിസി മോഹനൻ കുന്നുമ്മൽ കൂടിക്കാഴ്ച നടത്തി. സിപിഎം തീരുമാന പ്രകാരമായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിയും കൂടിക്കാഴ്ചക്ക് നിർദേശം നൽകി.
പിന്നാലെ ഇടതു സിൻഡിക്കേറ്റ് അംഗങ്ങളും മന്ത്രി ആർ ബിന്ദുവിനെ കണ്ടു. മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയേക്കും.