< Back
Kerala
keraleeyam, pinarayi vijayan,LDF,latest malayalam news,കേരളീയം,പിണറായി വിജയന്‍,എല്‍.ഡി.എഫ് സര്‍ക്കാര്‍,10 കോടിരൂപ,ട്രഷറി നിയന്ത്രണം
Kerala

കേരളീയം പരിപാടിക്ക് 10 കോടി രൂപ കൂടി അനുവദിച്ച് സർക്കാർ

Web Desk
|
25 Jan 2024 4:07 PM IST

ജനുവരി 23 നാണ് ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി ധനവകുപ്പ് ഉത്തരവിറക്കിയത്

തിരുവനന്തപുരം: കേരളീയം പരിപാടിക്ക് 10 കോടി രൂപ കൂടി സംസ്ഥാന സർക്കാർ അധികമായി അനുവദിച്ചു. നേരത്തെ 27 കോടി രൂപ കേരളീയത്തിന് അനുവദിച്ചിരുന്നു. കഴിഞ്ഞ ഡിസംബർ 23 നാണ് ടൂറിസം വകുപ്പ് അധിക ഫണ്ട് ചോദിച്ചത്. ജനുവരി 23 നാണ് ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി ധനവകുപ്പ് ഉത്തരവിറക്കിയത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നുമുതല്‍ ഏഴുവരെയായിരുന്നു കേരളീയം പരിപാടി നടന്നത്. ഇതിനായി ടൂറിസം വകുപ്പിന് 27 കോടി രൂപ അനുവദിക്കുകയും ചെയ്തു. അധിക ചെലവിലേക്ക് 10 കോടി രൂപ കൂടി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡിസംബർ 23 ന് ടൂറിസം വകുപ്പ് ധനവകുപ്പിന് കത്ത് നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയാണ് 10 കോടി രൂപ അനുവദിച്ചത്.


Similar Posts