< Back
Kerala

Kerala
ദേവസ്വം ബോർഡിന്റെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണം നടപ്പിലാക്കി സർക്കാർ
|29 Feb 2024 9:24 PM IST
എസ്.സി, എസ്.ടി, ഒ.ബിസി വിഭാഗങ്ങൾക്ക് പി എസ് സി രീതിയില്‍ സംവരണം ലഭിക്കും
തിരുവനന്തപുരം: ദേവസ്വം ബോർഡിന് കീഴിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണം നടപ്പിലാക്കി സർക്കാർ. പി എസ് സി രീതിയില്‍ സംവരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം വകുപ്പ് ഉത്തരവിറക്കി.
ദേവസ്വം ബോർഡിന് കീഴിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക അനധ്യാപക നിയമനങ്ങളിലാണ് സംവരണം നടപ്പാക്കുക. ഇതോടെ ദേവസ്വം സ്കൂൾ കോളജുകളില്‍ പി എസ് സി രീതിയില്‍ പട്ടികജാതി പട്ടിക വർഗ പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം ലഭിക്കും.
സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ദേവസ്വം ബോർഡുകള്‍ ചട്ടമുണ്ടാക്കിയാണ് സംവരണം നടപ്പാക്കേണ്ടത്.