< Back
Kerala

Kerala
നാല് വർഷ ബിരുദം; പുതിയ നിയമനങ്ങൾ വേണ്ടെന്ന സർക്കാർ ഉത്തരവ് പിൻവലിച്ചു
|29 Jun 2024 9:31 AM IST
ഇടത് അധ്യാപക സംഘടനകളടക്കം പ്രതിഷേധിച്ചതോടെയാണ് ഉത്തരവ് പിൻവലിച്ചത്
തിരുവനന്തപുരം: നാല് വർഷ ബിരുദം നടപ്പാക്കുന്നതിന്റെ ഭാഗമായി പുതിയ നിയമനങ്ങൾ വേണ്ടെന്ന സർക്കാർ ഉത്തരവ് മണിക്കൂറുകൾക്കകം പിൻവലിച്ചു. ഇടത് അധ്യാപക സംഘടനകളടക്കം പ്രതിഷേധിച്ചതോടെയാണ് ഉത്തരവ് പിൻവലിച്ചത്. ആദ്യ ബാച്ച് കഴിയും വരെ പുതിയ അധ്യാപക നിയമനങ്ങളുണ്ടാകില്ലെന്നാണ് ഉത്തരവിലുണ്ടായിരുന്നത്. സമയ ബന്ധിതമായി നിയമനങ്ങൾ നടത്തണമെന്നാണ് അധ്യാപകരുടെ ആവശ്യം.
ആദ്യ ബാച്ച് കഴിയും വരെ പുതിയ അധ്യാപക നിയമനങ്ങളില്ല എന്നായിരുന്നു ഉത്തരവ്.