< Back
Kerala
ഒപി ബഹിഷ്കരണം ആരംഭിച്ച് മൂന്നാം ദിവസം; സമരം ശക്തമാക്കാൻ സർക്കാർ മെഡിക്കൽ കോളജിലെ ഡോക്ടർമാർ
Kerala

ഒപി ബഹിഷ്കരണം ആരംഭിച്ച് മൂന്നാം ദിവസം; സമരം ശക്തമാക്കാൻ സർക്കാർ മെഡിക്കൽ കോളജിലെ ഡോക്ടർമാർ

Web Desk
|
18 Feb 2026 8:19 AM IST

നാളെ മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവെക്കാനാണ് തീരുമാനം

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ സമരം ശക്തമാകുന്നു. ഒപി ബഹിഷ്കരണം ആരംഭിച്ചിട്ട് ഇന്ന് മൂന്നാം ദിവസമാണ്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെജിഎംസിടിഎയുടെ നേതൃത്വത്തിലാണ് സമരം.

സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടികൾ ഉണ്ടായില്ലെങ്കിൽ നാളെ മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവെക്കാനാണ് തീരുമാനം. ഒപി ബഹിഷ്കരണം മൂന്നാം ദിവസമായ ഇന്ന് മെഡിക്കൽ കോളേജിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. അവശ്യ ആരോഗ്യ സേവനങ്ങളായ കാഷ്വാൽറ്റി, ലേബർ റൂം, ഐസിയു മറ്റ് അടിയന്തര ചികിത്സകൾ, അടിയന്തര ശസ്ത്രക്രിയകൾ, പോസ്റ്റ്‌മോർട്ടം പരിശോധന എന്നിവയെ പ്രതിഷേധ പരിപാടികളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Similar Posts