< Back
Kerala
സര്‍ക്കാര്‍ ഓണാഘോഷം സെപ്റ്റംബര്‍ 3 മുതല്‍ 9 വരെ; ബേസില്‍ ജോസഫും രവി മോഹനും മുഖ്യാതിഥികള്‍
Kerala

സര്‍ക്കാര്‍ ഓണാഘോഷം സെപ്റ്റംബര്‍ 3 മുതല്‍ 9 വരെ; ബേസില്‍ ജോസഫും രവി മോഹനും മുഖ്യാതിഥികള്‍

Web Desk
|
30 Aug 2025 11:56 AM IST

സെപ്റ്റംബര്‍ 3ന് കനകക്കുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 3 മുതല്‍ 9 വരെ സംഘടിപ്പിക്കും. സെപ്റ്റംബര്‍ 3ന് വൈകിട്ട് കനകക്കുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും.

നടന്മാരായ ബേസില്‍ ജോസഫ്, രവി മോഹന്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളാകും. പതിനായിരത്തോളം കാലാകാരന്മാര്‍ ആഘോഷത്തിന്റെ ഭാഗമാകുമെന്നും മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.

10000 ത്തോളം കലാകാരന്മാര്‍ ആഘോഷത്തിന്റെ ഭാഗമാകും. സമാപന ഘോഷയാത്രയില്‍ 150 ഓളം നിശ്ചല ദൃശ്യങ്ങളും ഉണ്ടാകും.

Similar Posts