< Back
Kerala

Kerala
കണ്ണൂർ കലക്ടർക്ക് പരിശീലനത്തിന് പോകാൻ സർക്കാർ അനുമതി
|30 Nov 2024 11:39 AM IST
ഡിസംബർ രണ്ട് മുതൽ 27 വരെയാണ് കേന്ദ്രസർക്കാരിന്റെ പരിശീലനം
തിരുവനന്തപുരം: കണ്ണൂർ കലക്ടർ അരുൺ കെ.വിജയന് പരിശീലനത്തിന് പോകാൻ സർക്കാർ അനുമതി. ഡിസംബർ രണ്ട് മുതൽ 27 വരെയാണ് കേന്ദ്രസർക്കാരിന്റെ പരിശീലനം. എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ക്രിമിനൽ നടപടികളിൽ പ്രധാന സാക്ഷിയാണ് കലക്ടർ അരുൺ കെ.വിജയൻ.
പരിശീലനം കഴിഞ്ഞ് കലക്ടർ സ്ഥാനത്ത് തിരിച്ചെത്തും. അതുവരെ എഡിഎമ്മിനാകും ചുമതല. ആറ് ഐഎഎസ് ഉദ്യോഗസ്ഥരെയാണ് പരിശീലനത്തിന് തെരഞ്ഞടുത്തത്. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സുപ്രധാനഘട്ടത്തിലാണ്. ഒൻപതാം തീയതിയാണ് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്.