< Back
Kerala
Government postponed Asha workers training to help citu protest
Kerala

സിഐടിയു സമരത്തെ സഹായിക്കാൻ സർക്കാർ ആശാ വർക്കേഴ്‌സിന്റെ ട്രെയിനിങ് മാറ്റിവെച്ചതായി സന്ദേശം

Web Desk
|
16 Aug 2025 10:52 PM IST

കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ആശ വർക്കേഴ്‌സ് വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് സന്ദേശം വന്നത്.

തിരുവനന്തപുരം: സിഐടിയു സമരത്തെ സഹായിക്കാൻ സർക്കാർ ആശാ വർക്കേഴ്‌സിന്റെ ട്രെയിനിങ് മാറ്റിവെച്ചതായി സന്ദേശം. എല്ലാവരും നിർബന്ധമായി സമരത്തിൽ പങ്കെടുക്കണമെന്നാണ് നിർദേശം.

കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ആശ വർക്കേഴ്‌സ് വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് സന്ദേശം വന്നത്. സമരത്തിൽ പങ്കെടുക്കാത്തവരുടെ പേര് എഴുതി യൂണിയൻ ഓഫീസിൽ നൽകണമെന്ന് സെക്രട്ടറി പറഞ്ഞതായും സന്ദേശത്തിലുണ്ട്.

തിങ്കളാഴ്ച തിരുവനന്തപുരത്താണ് ആശാ വർക്കേഴ്‌സ് ഫെഡറേഷൻ (സിഐടിയു) സമര പ്രഖ്യാപന റാലി. ആശാവർക്കർമാരെ സർക്കർ ജീവനക്കാരായി അംഗീകരിക്കുക, മിനിമം കൂലി, സാമൂഹ്യ സുരക്ഷ, പെൻഷൻ എന്നിവ ഉറപ്പ് വരുത്തുക, എൻഎച്ച്എം സ്ഥിരം സർക്കാർ സംവിധാനമാക്കുക, ആശാവർക്കർമാരുടെ സേവന വേതന വ്യവസ്ഥകൾ ഇന്ത്യയൊട്ടാകെ ഏകീകരിക്കുക, ആരോഗ്യമേഖലക്ക് ആറ് ശതമാനം ബജറ്റ് തുക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് റാലി.

Related Tags :
Similar Posts