< Back
Kerala
നൈപുണ്യകേന്ദ്രത്തിന് ഹെഡ്‌ഗേവാറിന്റെ പേര് വേണ്ട; പാലക്കാട് നഗരസഭയുടെ നീക്കം തള്ളി മന്ത്രി എം.ബി രാജേഷ്
Kerala

'നൈപുണ്യകേന്ദ്രത്തിന് ഹെഡ്‌ഗേവാറിന്റെ പേര് വേണ്ട'; പാലക്കാട് നഗരസഭയുടെ നീക്കം തള്ളി മന്ത്രി എം.ബി രാജേഷ്

Web Desk
|
18 April 2025 11:38 AM IST

ഹെഡ്‌ഗേവാർ സ്വാതന്ത്ര്യസമര സേനാനായിരുന്നു എന്നതിന് രാജേഷിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ

പാലക്കാട് :പാലക്കാട് നഗരസഭയുടെ'ഹെഡ്ഗേവാർ' പേരിടൽ തള്ളി സർക്കാർ. ആർഎസ്എസ് മേധാവിയുടെ പേരിടുന്നത് ഉചിതമല്ലെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.

ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ പാടില്ലെന്ന് പറഞ്ഞയാളാണ് ഹെഡ്ഗേവാര്‍. സ്വാതന്ത്ര സമരത്തിൽ പങ്കെടുക്കാത്ത ആളാണ് ഹെഡ്ഗേവാറെന്നും ഭിന്നശേഷിക്കാർക്കായി നിർമിക്കുന്ന കെട്ടിടത്തിന് അദ്ദേഹത്തിന്റെ പേരിടുന്നത് അനുചിതമെന്നും മന്ത്രി പാലക്കാട്ട് പറഞ്ഞു.

ഒരു കാരണവശാലും ഹെഡ്‌ഗേവാറിന്റെ പേരിടുന്നതുമായി മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മീഡിയവണിനോട് പറഞ്ഞു. കൗൺസിൽ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഹെഡ്‌ഗേവാർ സ്വാതന്ത്ര്യസമര സേനാനായിരുന്നു എന്നതിന് രാജേഷിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ. സ്വാതന്ത്രസമരം നടത്തിയതിന് ജയിൽവാസം അനുഷ്ഠിച്ചയാളാണ് അദ്ദേഹം.കൃഷ്ണപിള്ളയുടെയും വാരിയൻ കുന്നന്റെയും പേരിലെല്ലാം കേരളത്തിൽ നിരവധി പദ്ധതികളുണ്ട്.ഇതിലൊന്നും നിയമവിരുദ്ധതയില്ലേ എന്നും പ്രശാന്ത് ചോദിച്ചു.


Similar Posts