< Back
Kerala
ഐഎഎസ്  ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിൽ   സർക്കാറിന് തിരിച്ചടി: കേഡർ തസ്തികകളിൽ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂവെന്ന്   സിഐടി  ഉത്തരവ്
Kerala

ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിൽ സർക്കാറിന് തിരിച്ചടി: കേഡർ തസ്തികകളിൽ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂവെന്ന് സിഐടി ഉത്തരവ്

Web Desk
|
6 March 2026 1:42 PM IST

കേരള ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷൻ നൽകിയ ഹരജിയിലാണ് ഉത്തരവ്

തിരുവനന്തപുരം: ഐഎഎസ്,ഐപിഎസ് ഉദ്യോഗസ്ഥരുടെ ട്രാൻസ്ഫറും പോസ്റ്റിംങും സംബന്ധിച്ച ഹരജിയിൽ സർക്കാരിന് തിരിച്ചടി. 2024ലെ ഐഎഎസ് കേഡർ റൂൾസ് പാലിക്കണമെന്ന് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണണൽ (സിഐടി) ഉത്തരവിട്ടു. കേഡർ തസ്തികകളിൽ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്ന് ഉത്തരവിൽ പറയുന്നു.കേരള ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷൻ നൽകിയ ഹരജിയിലാണ് ഉത്തരവ്.

2025 ജനുവരി മുതൽ നടത്തിയ ട്രാൻസ്ഫറുകൾ ട്രൈബ്യൂണൽ റദ്ദാക്കി. ഇതോടെ എക്സൈസ് കമ്മീഷണർ എം.ആർ അജിത് കുമാറിന്റെ സ്ഥാനം നഷ്ടമാകും.



Related Tags :
Similar Posts