< Back
Kerala
വെള്ളാപള്ളിക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണം: കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍
Kerala

വെള്ളാപള്ളിക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണം: കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍

Web Desk
|
20 July 2025 9:45 PM IST

കേരളപ്പെരുമയെ തകര്‍ക്കാന്‍ ആരു ശ്രമിച്ചാലും കേരളീയ സമൂഹം ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു

കൊല്ലം :കേരളത്തിന്റെ സാമുദായിക സൗഹാര്‍ദ്ദന്തരീക്ഷം തകര്‍ക്കുവാന്‍ ലക്ഷ്യമിട്ട് നിരന്തരമായി വര്‍ഗീയ വിഷം ചീറ്റുന്ന പരാമര്‍ശങ്ങള്‍ നടത്തുന്ന വെള്ളാപ്പള്ളി നടേശനെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി കടയ്ക്കല്‍ ജുനൈദ് ആവശ്യപ്പെട്ടു.

മതമൈത്രയ്ക്കും സ്‌നേഹസമ്പന്നമായ ബഹുസ്വര ജീവിതത്തിനും ഖ്യാതി കേട്ട കേരളപ്പെരുമയെ തകര്‍ക്കാന്‍ ആരു ശ്രമിച്ചാലും കേരളീയ സമൂഹം ഒറ്റക്കെട്ടായി പ്രതിരോധിക്കണം.

അടുത്തകാലത്തായി വാര്‍ത്തയില്‍ ഇടം നേടാനായി ചിലര്‍ നടത്തുന്ന നാലാംകിട പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും കേരളീയ സമൂഹത്തിന് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചു വരുന്നത്.ഇതിനു നേരെ ഭരണകൂടവും ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതൃത്വങ്ങളും പുലര്‍ത്തുന്ന കടുത്ത നിസ്സംഗത അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും കടയ്ക്കല്‍ ജുനൈദ് പറഞ്ഞു.

Related Tags :
Similar Posts