< Back
Kerala
Kerala
ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ചത് സർക്കാർ പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ്
|31 Jan 2025 4:12 PM IST
മദ്യ നിർമാണശാല തുടങ്ങുന്നതിനിടെ പാവപ്പെട്ട വിദ്യാർഥികളുടെ കാര്യവും സർക്കാർ ശ്രദ്ധിക്കണമെന്നും സതീശൻ
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ന്യൂനപക്ഷ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് അൻപത് ശതമാനമായി വെട്ടിക്കുറച്ചത് പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ചെന്ന മീഡിയവൺ വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളുടെ പഠനം മുടക്കരുതെന്നും മദ്യ നിർമാണശാല തുടങ്ങുന്നതിനിടെ പാവപ്പെട്ട വിദ്യാർഥികളുടെ കാര്യവും സർക്കാർ ശ്രദ്ധിക്കണമെന്നും സതീശൻ പറഞ്ഞു. സംസ്ഥാനത്ത് ഒരു സാമ്പത്തിക പ്രതിസന്ധിയും ഇല്ലെന്ന് ധനമന്ത്രി ആവർത്തിക്കുമ്പോഴും വിദ്യാർഥികളുടെ സ്കോളർഷിപ്പിലാണ് സർക്കാർ കൈവച്ചതെന്നും. സർക്കാർ ആരുടെ കൂടെയാണെന്നും സർക്കാരിൻ്റെ മുൻഗണന ആർക്കാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.