< Back
Kerala

Kerala
കൈവിടാതെ സര്‍ക്കാര്‍; എം.ആര്‍ അജിത് കുമാറിനെതിരായ വിജിലന്‍സ് കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീലിന്
|17 Aug 2025 9:37 AM IST
ഭരണ നേതൃത്വത്തിന് എതിരായ പരാമര്‍ശം നീക്കാന്‍ ഹൈക്കോടതിയെ സമീപിക്കും
തിരുവനന്തപുരം: എംആര്‍ അജിത് കുമാറിന് എതിരായ വിജിലന്‍സ് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ നീക്കം. ഭരണ നേതൃത്വത്തിനെതിരായ പരാമര്‍ശം നീക്കം ചെയ്യാന്‍ ഹൈക്കോടതിയെ സമീപിച്ചേക്കും.
അന്തിമ റിപ്പോര്‍ട്ടില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാര്‍ ആണെന്ന വാദം ഉന്നയിക്കും. അപ്പീല്‍ പോകണമെന്ന അഭിപ്രായം വിജിലന്‍സിനുമുണ്ട്. ഇക്കാര്യം വിജിലന്‍സിലെ ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ അറിയിച്ചതായി സൂചന.
അതേസമയം, എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു. മുഖ്യമന്ത്രിയും അജിത് കുമാറും തമ്മിലെ ബന്ധത്തിന് പിന്നിൽ എന്തെന്ന് കണ്ടു പിടിക്കണമെന്നും അടൂർ പ്രകാശ് പറഞ്ഞു.