< Back
Kerala
വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് ജനാഭിപ്രായം തേടാൻ സർക്കാർ. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പരിപാടി സംഘടിപ്പിക്കാൻ മന്ത്രിസഭായോഗ തീരുമാനം

Photo| MediaOne

Kerala

വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് ജനാഭിപ്രായം തേടാൻ സർക്കാർ. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പരിപാടി സംഘടിപ്പിക്കാൻ മന്ത്രിസഭായോഗ തീരുമാനം

Web Desk
|
8 Oct 2025 10:11 PM IST

അട്ടക്കുളങ്ങര വനിതാ ജയിൽ മാറ്റിസ്ഥാപിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു

തിരുവന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് വികസന ക്ഷേമപ്രവർത്തനങ്ങൾക്ക് ജനാഭിപ്രായം തേടി സർക്കാറിന്റെ പുതിയ പരിപാടി. സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാം സംഘടിപ്പിക്കാനാണ് മന്ത്രിസഭാ തീരുമാനം. 2026 ജനുവരി ഒന്ന് മുതൽ ഫ്രെബുവരി 28 വരെയാണ് പരിപാടി.

വികസന നിർദേശങ്ങളും ആശയങ്ങളും ചർച്ച ചെയ്യുക, വികസനക്ഷേമ പരിപാടികൾ സംബന്ധിച്ച അഭിപ്രായം ആരായുക, ആവശ്യങ്ങൾ മനസ്സിലാക്കി വികസനമെത്തിക്കാനുള്ള ആസൂത്രണം നടത്തുക, ക്ഷേമ പരിപാടികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് അഭിപ്രായം സമാഹരിക്കുക തുടങ്ങിയവയാണ് പരിപാടിയുടെ ലക്ഷ്യം. ഓരോ പ്രദേശത്തെയും വികസന ആവശ്യങ്ങൾ, നടപ്പിലാക്കിയ പദ്ധതികളുടെ പോരായ്മകൾ, ക്ഷേമപദ്ധതികളുടെ നടത്തിപ്പ് കൂടുതൽ കാര്യക്ഷമാക്കുന്നതിനുള്ള നിർദേശങ്ങൾ, മറ്റു സർക്കാർ പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും പരിപാടിയിൽ ചർച്ചയാകും.

അട്ടക്കുളങ്ങര വനിതാ ജയിൽ തിരുവനന്തപുരം സെൻട്രൽ പ്രിസണിലെ പഴയ വനിതാ ബ്ലോക്കിലേക്ക് മാറ്റി സ്ഥാപിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ആലപ്പുഴയിൽ പുതിയ സബ് ജയിൽ ആരംഭിക്കാനും വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ സൂപ്പർ സ്‌പെഷ്യലിറ്റി വിഭാഗങ്ങൾ ആരംഭിക്കുന്നതിന് പുതിയ ധ്യാപക തസ്തികകൾ സൃഷ്ടിക്കുന്നതിനും തീരുമാനമായി.

Similar Posts