< Back
Kerala

Kerala
സർക്കാരിനെതിരായ വിമർശനത്തിന് കൈയടിച്ചു; മലപ്പുറം ഹോമിയോ ഡിഎംഒക്ക് താക്കീത്
|20 Oct 2025 11:51 AM IST
ഡോക്ടറുടെ വിശദീകരണം ശരിവെച്ച് നടപടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹോമിയോ ഡയറക്ടർ റിപ്പോർട്ട് നൽകിയിരുന്നു. ഇത് തള്ളിയാണ് സർക്കാർ താക്കീത് നൽകിയത്
മലപ്പുറം: സർക്കാരിന് എതിരായ വിമർശനത്തിന് കൈയടിച്ച ഹോമിയോ ഡിഎംഒക്ക് താക്കീത്. കലക്ടറേറ്റിൽ നടന്ന വികസന സമിതി യോഗത്തിൽ സർക്കാരിനെതിരായ വിമർശനത്തിന് കൈയടിച്ചു എന്നാരോപിച്ചാണ് മലപ്പുറം ഹോമിയോ ഡിഎംഒ ആയ ഡോ. യാസ്മിൻ വയലിലിന് താക്കീത് നൽകിയത്.
2023 ജൂണിൽ കലക്ടറേറ്റിൽ നടന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് സംഭവം. ഒറ്റക്ക് വാഹനമോടിച്ചാണ് പെട്ടെന്ന് യോഗത്തിലേക്ക് വന്നതെന്നും ആരാണ്, എന്താണ് സംസാരിക്കുന്നത് എന്ന് ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്നും ഡിഎംഒ വിശദീകരണം നൽകിയിരുന്നു. കുറച്ചുപേർ കൈയടിച്ചപ്പോൾ കൂടെ കൈയടിച്ചതാണെന്നും ഡിഎംഒ വ്യക്തമാക്കിയിരുന്നു.
വിശദീകരണം ശരിവെച്ച് നടപടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹോമിയോ ഡയറക്ടർ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഇത് തള്ളിയാണ് പെരുമാറ്റച്ചട്ടം ഓർമിപ്പിച്ച് സർക്കാർ ഡിഎംഒക്ക് താക്കീത് നൽകിയത്.