< Back
Kerala

Kerala
'നയപ്രഖ്യാപനത്തിന് തയ്യാറാകണം'; നിർദേശവുമായി സർക്കാർ
|14 Dec 2022 9:44 PM IST
അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് ചുമതല
തിരുവനന്തപുരം: നയപ്രഖ്യാപനം നീട്ടി വെക്കുന്നതിനൊപ്പം പ്രസംഗം തയ്യാറാക്കാൻ നിർദേശം നൽകി സർക്കാർ. അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് ചുമതല. നിലവിൽ സഭാസമ്മേളനം പിരിയാൻ തീരുമാനിച്ചിട്ടില്ലെങ്കിലും നയപ്രഖ്യാപനം പൂർണമായും ഒഴിവാക്കാൻ ആകില്ലെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് പ്രസംഗം തയ്യാറാക്കാൻ നിർദേശം നൽകിയത്.
അതേസമയം ഗവർണറുടെ നയപ്രഖ്യാപനം ഒഴിവാക്കി ബജറ്റ് സമ്മേളനം നടത്താനുള്ള തീരുമാനം ഗുണകരമല്ലെന്നാണ് കെപിസിസി അധ്യക്ഷൻ കെ. സുധാകരന്‍റെ നിലപാട്. തീരുമാനം പുനഃപരിശോധിക്കണമെന്നാണ് തന്റെ അഭിപ്രായം. ഭരണഘടനാ അധികാരങ്ങൾ ഗവർണർക്കുണ്ട്. അതംഗീകരിച്ചു കൊടുക്കണം. ഓരോ മുഖ്യമന്ത്രിക്കും ഭരണഘടനാനുസൃതമായ കാര്യങ്ങളിൽ മാറ്റം വരുത്താൻ കഴിയുമോയെന്നും കെ. സുധാകരൻ പറഞ്ഞു.