< Back
Kerala

Kerala
സർക്കാരിന്റെ ഓണാഘോഷ ഘോഷയാത്ര: ഫ്ലാഗ് ഓഫിന് ഗവർണറെ ക്ഷണിച്ച് മന്ത്രിമാർ
|2 Sept 2025 5:59 PM IST
ഭാരതാംബ വിഷയത്തിന് പിന്നാലെയുണ്ടായ രാജ്ഭവൻ - സർക്കാർ പോര് തുടരുന്നതിനിടെയാണ് ഗവർണറെ സർക്കാർ പരിപാടിയിലേക്ക് ക്ഷണിക്കുന്നത്
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണാഘോഷത്തിന്റെ ഭാഗമായുള്ള സമാപന ഘോഷയാത്രയുടെ ഫ്ലാഗ് ഓഫ് ചെയ്യാൻ ഗവർണർ രാജേന്ദ്ര ആർലോക്കറെ ഔദ്യോഗികമായി ക്ഷിണിച്ച് സർക്കാർ. മന്ത്രിമാരായ വി. ശിവൻകുട്ടി, മുഹമ്മദ് റിയാസ് എന്നിവർ രാജ്ഭവനിലെത്തി പരിപാടിയിലേക്ക് ക്ഷണിക്കുകയും ഗവർണർക്ക് ഓണക്കോടി കൈമാറുകയും ചെയ്തു.
സെപ്റ്റംബർ ഒൻപതിന് നടക്കുന്ന ഓണം വാരാഘോഷ ഘോഷയാത്രയിൽ പങ്കെടുക്കുമെന്ന് ഗവർണർ അറിയിച്ചതായി മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഭാരതാംബ വിഷയത്തിന് പിന്നാലെയുണ്ടായ രാജ്ഭവൻ - സർക്കാർ പോര് തുടരുന്നതിനിടെയാണ് ഗവർണറെ സർക്കാർ പരിപാടിയിലേക്ക് ക്ഷണിക്കുന്നത്.