< Back
Kerala
ജനങ്ങളെ തല്ലലല്ല സർക്കാർ നയം: പൊലീസിനെതിരെ കാനം
Kerala

'ജനങ്ങളെ തല്ലലല്ല സർക്കാർ നയം': പൊലീസിനെതിരെ കാനം

Web Desk
|
20 Oct 2022 12:07 PM IST

ചില പരാതികളിൽ നടപടിയെടുത്തിട്ടുണ്ടെന്നും മറ്റ് പരാതികൾ പരിശോധിക്കുമെന്നും കാനം

തിരുവനന്തപുരം: പൊലീസ് ജനങ്ങളെ തല്ലണം എന്നതല്ല സർക്കാർ നയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ചില പരാതികളിൽ നടപടിയെടുത്തിട്ടുണ്ടെന്നും മറ്റ് പരാതികൾ പരിശോധിക്കുമെന്നും കാനം പറഞ്ഞു.

സംസ്ഥാനത്ത് പൊലീസ് അതിക്രമങ്ങൾക്കെതിരെ വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് കാനത്തിന്റെ പ്രതികരണം. പൊലീസ് അതിക്രമങ്ങൾക്കെതിരെ ഡിവൈഎഫ്‌ഐയും രംഗത്തെത്തിയിട്ടുണ്ട്.

കൊല്ലത്ത് സൈനികനെയും സഹോദരനെയും പൊലീസ് മർദിച്ച കേസിൽ കൊല്ലം കമ്മിഷണറോട് ദക്ഷിണ മേഖലാ ഐജി റിപ്പോർട്ട് തേടിയിരുന്നു. ഇതിൽ പൊലീസ് ഉദ്യോഗസ്ഥരുടെ വീഴ്ച സമ്മതിച്ച് കമ്മിഷണർ ഐജിക്ക് റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ വകുപ്പു തല നടപടിക്ക് കമ്മിഷണർ ഉത്തരവിട്ടിരിക്കുകയാണ്.


Similar Posts