< Back
Kerala

Kerala
അഹമ്മദ് ദേവർകോവിലിന്റെയും ആന്റണി രാജുവിന്റെയും രാജി ഗവർണർ സ്വീകരിച്ചു
|26 Dec 2023 5:37 PM IST
കെ.ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഈ മാസം 29ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.
തിരുവനന്തപുരം: മന്ത്രിമാരായിരുന്ന അഹമ്മദ് ദേവർകോവിലിന്റെയും ആന്റണി രാജുവിന്റെയും രാജി ഗവർണർ സ്വീകരിച്ചു. എൽ.ഡി.എഫിലെ ധാരണ അനുസരിച്ചാണ് ഇരുവരും രണ്ടര വർഷം പൂർത്തിയാക്കിയ ശേഷം രാജിവച്ചത്. ഗതാഗതവകുപ്പാണ് ആന്റണി രാജു കൈകാര്യം ചെയ്തിരുന്നത്. തുറമുഖ, പുരാവസ്തു വകുപ്പാണ് അഹമ്മദ് ദേവർകോവിലിന് നൽകിയിരുന്നത്.
ഇരുവർക്കും പകരം കെ.ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഈ മാസം 29ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിലൊരുക്കുന്ന പ്രത്യേക വേദിയിലായിരിക്കും സത്യപ്രതിജ്ഞ നടക്കുക.