< Back
Kerala

Kerala
ഗവർണർ ഏകാധിപതിയെപ്പോലെ പെരുമാറുന്നു: വി.ശിവൻകുട്ടി
|21 Oct 2022 7:07 AM IST
ജനാധിപത്യ വിരുദ്ധമായ കാര്യങ്ങളാണ് ഗവർണർ ചെയ്തുകൊണ്ടിരിക്കുന്നതെന്നും മന്ത്രി
ഇടുക്കി: ഗവർണർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാഭ്യാസമന്ത്രി വി.ശിവൻ കുട്ടി. ഗവർണർ ഏകാധിപതിയെപോലെ പെരുമാറുകയാണെന്നും വിദ്യാഭ്യാസരംഗത്ത് മാതൃകാപരമായി മുന്നേറുമ്പോൾ അതിന് തടസ്സം നിൽക്കുന്ന നിലപാടാണ് ഗവർണർ സ്വീകരിക്കുന്നതെന്നും മന്ത്രി ഇടുക്കിയിൽ പറഞ്ഞു.
"വിദ്യാഭ്യാസ രംഗത്ത് മാതൃകാപരമായി മുന്നേറുമ്പോൾ അതിന് തടസം നിൽക്കുന്ന നിലപാടാണ് ഗവർണർ സ്വീകരിക്കുന്നത്. വൈസ് ചാൻസിലർമാരെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല.എം എൽ എ മാരെ ഭീഷണിപ്പെടുത്തുന്നു,സർക്കാരിനെ ഭീഷണിപ്പെടുത്തുന്നു...ജനാധിപത്യ വിരുദ്ധമായ കാര്യങ്ങളാണ് ഗവർണർ ചെയ്തുകൊണ്ടിരിക്കുന്നത്. വികസന പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്ന പ്രവർത്തനങ്ങളാണിതൊക്കെ". മന്ത്രി കൂട്ടിച്ചേർത്തു